ഗോമൂത്രത്തിന് ഔഷധഗുണമുണ്ടെന്ന കാര്യത്തില്‍ അമേരിക്കയില്‍ പഠനം നടന്നിട്ടുണ്ടെന്ന് മദ്രാസ് ഐഐടി ഡയറക്ടര്‍ വി കാമകൊടി

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 20 ജനുവരി 2025 (19:36 IST)
kamakoti
ഗോമൂത്രത്തിന് ഔഷധഗുണമുണ്ടെന്ന കാര്യത്തില്‍ അമേരിക്കയില്‍ പഠനം നടന്നിട്ടുണ്ടെന്ന് മദ്രാസ് ഐഐടി ഡയറക്ടര്‍ വി കാമകൊടി. ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്നും ഗോമൂത്രത്തിന് ബാക്ടീരിയയേയും ഫംഗസിനെയും നശിപ്പിക്കാന്‍ കഴിയുമെന്നും വിഷയത്തെ രാഷ്ട്രീയ വല്‍ക്കരിക്കാന്‍ താല്പര്യമില്ലെന്നും ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് തന്റെ പ്രസ്താവനയെന്നും വി കാമകൊടി പറഞ്ഞു.
 
ആമസോണില്‍ പോലും ഗോമൂത്രവും അത് കലര്‍ത്തിയ ഉല്‍പ്പന്നങ്ങളും വില്പനയ്ക്ക് ഉണ്ടെന്നും ഈ വിഷയത്തില്‍ പോസിറ്റീവായ ചര്‍ച്ചകള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഇത് സംബന്ധിച്ച തെളിവുകള്‍ നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഗോമൂത്രം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാകുമെന്ന് തെളിയിക്കുന്ന ഒരു ഗവേഷണവും താന്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
 
അച്ഛന് പനി വന്നപ്പോള്‍ ഒരു സന്യാസിയുടെ നിര്‍ദ്ദേശപ്രകാരം ഗോമൂത്രം കുടിച്ചെന്നും 15 മിനിറ്റ് കഴിഞ്ഞപ്പോള്‍ പനി മാറിയെന്നും അദ്ദേഹം പറഞ്ഞത് നേരത്തെ വിവാദമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article