ടൂറിസം മന്ത്രിയ്ക്ക് കോവിഡ്, ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രി ഉൾപ്പടെ മുഴുവൻമന്ത്രിമാരും ക്വാറന്റീനിൽ

Webdunia
തിങ്കള്‍, 1 ജൂണ്‍ 2020 (09:28 IST)
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്പാൽ മഹാരാജിനും കുടുംബാംഗങ്ങൾക്കും കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി ഉൾപ്പടെ മുഴുവൻ മന്ത്രിമാരും ക്വാറന്റീനിൽ പ്രവേശിച്ചു. സത്പാൽ മഹാരാജിനും അഞ്ച് കുടുംബാംഗങ്ങൾക്കും കഴിഞ്ഞ ദിവസമാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ മുഖ്യമന്ത്രി ത്രിവേന്ദ്ര രാവത്ത് ഉൾപ്പടെ എല്ലാ മന്ത്രിമാരും സ്വയം ക്വറന്റീനിൽ പ്രവേശിയ്ക്കുകയായിരുന്നു. 
 
മെയ് 29ന് നടന്ന മന്ത്രിസഭാ യോഗത്തിൽ സത്പാൽ മഹാരാജ് പങ്കെടുത്തിരുന്നു. എന്നാൽ മന്ത്രിസഭാ യോഗത്തിൽ സാമൂഹിക അകലം പാലിയ്ക്കുകയും മാസ്കുകൾ ധരിക്കുന്നത് അടക്കമുള്ള സുരക്ഷ മുൻകരുതലുകൾ സ്വീകരിയ്ക്കുകയും ചെയ്തിരുന്നതിനാൽ വ്യാപന സാധ്യതയില്ല എന്ന് അധികൃതർ വ്യക്തമാക്കി. ക്വാറന്റീനിലാണെങ്കിലും മന്ത്രിമാർ ജോലികൾ ചെയ്യുമെന്ന് ഉത്തരാഖണ്ഡ് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സത്പാൽ മഹാരാജും രോഗം സ്ഥിരീകരിച്ച മറ്റു കുടുംബാംഗങ്ങളും എയിംസിൽ ചികിത്സയിലാണ്.    

അനുബന്ധ വാര്‍ത്തകള്‍

Next Article