ഉത്താരാഖണ്ഡ് ദുരന്തം: മരണം 26 ആയി കണ്ടെത്തേണ്ടത് 197 പേരെ, വീഡിയോ

Webdunia
ചൊവ്വ, 9 ഫെബ്രുവരി 2021 (07:54 IST)
ഡെറാഡൂൺ: ഉത്തരഖണ്ഡിലെ ചാമോലി ജില്ലയിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 26 ആയി. 32 പേരെ രക്ഷപ്പെടുത്താനായിട്ടുണ്ട്. രുദ്രപ്രയാദ് പ്രദേശത്തുനിന്നുമാണ് കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. അതേസമയം കാണാതായവരുടെ എണ്ണത്തിൽ ഇപ്പോഴും അവ്യക്ത തുടരുകയാണ് 171 പേരെ കാണാതായി എന്നാണ് പൊലീസ് നാൽകുന്നവിവരം. എന്നാൽ 197 പേരെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല എന്ന് സംസ്ഥാന ദുരന്ത നിവാരണ സേന വ്യക്തമാക്കുന്നു. ഋഷിഗംഗ പവർ പ്രൊജക്ടിന്റെ ഭാഗമായ 900 മീറ്റർ നീളമുള്ള തുരങ്കത്തിലും, വിഷ്‌ണുഗഡ് പവർ പ്രൊജക്ടിന്റെ ഭാഗമായുള്ള രണ്ടര കിലോമീറ്റർ തുരങ്കത്തിലുമാണ് ഇപ്പോൾ രക്ഷാപ്രവർത്തനം പുരോഗമിയ്ക്കുന്നത്. രണ്ട് തുരങ്കളും ചെളിയും മണ്ണും അടിഞ്ഞു കിടക്കുകയാണ്. തുരങ്കത്തിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയിയ്ക്കുന്ന ഭാഗത്തേയ്ക്ക് എത്താൻ സാധിച്ചിട്ടില്ല.  

അനുബന്ധ വാര്‍ത്തകള്‍

Next Article