വൈദ്യുതാഘാതമേറ്റ യുവതിയെ ഭര്‍ത്താവ് മണ്ണില്‍ കുഴിച്ചുമൂടി

Webdunia
ബുധന്‍, 24 സെപ്‌റ്റംബര്‍ 2014 (16:33 IST)
ഇലക്ട്രിക് വയറില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് അവശയായ യുവതിയെ ഭര്‍ത്താവ് കഴുത്തറ്റം മണ്ണില്‍ കുഴിച്ചുമൂടി. ഉത്തര്‍പ്രദേശിലെ പിലീബിട്ട് ജില്ലയിലെ രാം കാലി പ്രജാപതിയെന്ന മുപ്പത്തിനാലുകാരിക്കാണ് ഈ ദുര്‍വിധി ഉണ്ടായത്.

കഴിഞ്ഞയാഴ്ചയാണ് ഇലക്ട്രിക് വയറില്‍ നിന്ന് രാം കാലിക്ക് വൈദ്യുതാഘാതമേറ്റത്. തുടര്‍ന്ന് തെറിച്ചു പോയ യുവതിയെ ഭര്‍ത്താവും നാട്ടുകാരും ചേര്‍ന്ന് 72 മണിക്കൂര്‍ കഴുത്തറ്റം വരെ മണ്ണില്‍ കുഴിച്ചുമൂടുകയായിരുന്നു. ഈ അവസ്ഥയിലും യുവതി തളര്‍ന്ന് അവശയായി പാതി ബോധം പോയ അവസ്ഥയിലായിരുന്നു. വൈകുന്നേരത്തോടെ രാം കാലിയുടെ ബോധം വരുകയും ശരീരത്തില്‍ പൊളളലേറ്റതിന്റെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇത്തരത്തിലുള്ള ചികിത്സകള്‍ മനുഷ്യരിലും മൃഗങ്ങളിലുമെല്ലാം ഞങ്ങള്‍ മുമ്പും നടപ്പാക്കിയിട്ടുണ്ടെന്നാണ് യുവതിയുടെ ഭര്‍ത്താവ് ദീന്‍ ദയാല്‍ പ്രജാപതി വ്യക്തമാക്കുന്നത്. സംഭവം പൊലീസ് അറിഞ്ഞതിനാലാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും സ്ഥലം എസ്പി സോണിയ സിംഗ് പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.