ഉത്തരാഖണ്ഡിലെയും ഹിമാചലിലെയും പര്‍വതപ്രദേശങ്ങളില്‍ പേമാരി കനത്തതോടെ യമുന നദി വെള്ളപ്പൊക്കഭീഷണിയില്‍. ഹരിയാണയിലെ യമുനാതീരത്തുള്ള ഗ്രാമങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. നദിയിലിറങ്ങരുതെന്നും ജലനിരപ്പ് ക്രമാതീതമായി വര്‍ദ്ധിച്ചാല്‍ ഏറ്റവും അടുത്തുള്ള പുനരധിവാസ കേന്ദ്രങ്ങളില്‍ അഭയംപ്രാപിക്കണമെന്നുമാണ് നിര്‍ദ്ദേശം.
യമുനാനഗര്‍ ജില്ല ഡെപ്യൂട്ടി കമ്മീഷണര്‍ ജെ. ഗണേഷനാണ് മുന്നറിയിപ്പ് നല്‍കിയത്. ഹരിയാണയിലെ യമുനാനഗര്‍, കാര്‍ണല്‍, പാനിപ്പട്ട് ജില്ലകളിലൂടെയാണ് യമുന ഒഴുകുന്നത്.