യുപി മന്ത്രി വിജയ് കശ്യപ് കൊവിഡ് ബാധിച്ച് മരിച്ചു, സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന മൂന്നാമത്തെ മന്ത്രി

Webdunia
ബുധന്‍, 19 മെയ് 2021 (16:10 IST)
ഉത്തർപ്രദേശ് റവന്യൂ,വെള്ളപ്പൊക്ക നിവാരണവകുപ്പ് മന്ത്രിയായ വിജയ് കശ്യപ് കൊവിഡ് ബാധിച്ച് മരിച്ചു. 56 വയസായിരുന്നു. ഗുഡ്‌ഗാവ് മേതാന്ത ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
 
യു‌പിയിൽ കൊവിഡ് ബാധിച്ച് മരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് കശ്യപ്. കഴിഞ്ഞ വർഷം യുപി മന്ത്രിമാരായ കമൽറാണി വരുൺ,ചേതൻ ചൗഹാൻ എന്നിവർ മരണത്തിന് കീഴടങ്ങിയിരുന്നു. മന്ത്രിയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും മരണത്തിൽ അനുശോചിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article