യുവാവ് 350 സ്ത്രീകള്‍ക്ക് വീഡിയോ കോള്‍ ചെയ്തു, ഉപയോഗിച്ചത് ഏഴ് ഫോണുകള്‍; ഫോണ്‍ എടുത്ത ഉടനെ നഗ്നനായി നില്‍ക്കും

ശനി, 26 ജൂണ്‍ 2021 (10:59 IST)
സ്ത്രീകളെ വീഡിയോ കോള്‍ ചെയ്ത് അപമാനിച്ചിരുന്ന 35 കാരന്‍ പിടിയില്‍. ഉത്തര്‍പ്രദേശ് വനിത പൊലീസാണ് ബല്ലിയ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തത്. ചുരുങ്ങിയ 370 സ്ത്രീകളെ ഇയാള്‍ ഇത്തരത്തില്‍ വീഡിയോ കോള്‍ ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. വീഡിയോ കോള്‍ റെക്കോര്‍ഡ് ചെയ്ത് പിന്നീട് സ്ത്രീകളെ ബ്ലാക്‌മെയില്‍ ചെയ്യുകയാണ് ഇയാള്‍ പ്രധാനമായി ചെയ്തിരുന്നത്. 
 
ബിഎ ബിരുദധാരിയായ ശുവ് കുമാര്‍ വര്‍മയാണ് പിടിയിലായത്. ബല്ലിയ ജില്ലയിലെ ഗര്‍ഹ്വാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സ്റ്റേഷനറി കട നടത്തുകയാണ് ഇയാള്‍. 15 ജില്ലകളില്‍ നിന്നുള്ള സ്ത്രീകളെയാണ് ഇയാള്‍ വാട്‌സ്ആപ് വീഡിയോ കോള്‍ വഴി ബ്ലാക്‌മെയില്‍ ചെയ്തിരിക്കുന്നത്. ഇതിനായി ഏഴ് ഫോണുകളും വ്യത്യസ്ത സിം കാര്‍ഡുകളുമാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. 
 
സ്റ്റേഷനറി കട പൂട്ടിയ ശേഷം വീട്ടിലെത്തിയാല്‍ ഇയാള്‍ സ്ത്രീകളെ വീഡിയോ കോള്‍ ചെയ്യാന്‍ തുടങ്ങും. തോന്നിയ നമ്പറുകള്‍ അടിച്ചുനോക്കും. വീഡിയോ കോള്‍ എടുക്കുന്നത് സ്ത്രീകള്‍ ആണെങ്കില്‍ ഉടനെ തന്നെ യുവാവ് നഗ്നനനായി നില്‍ക്കും. ഈ സമയംകൊണ്ട് കോള്‍ റെക്കോര്‍ഡ് ചെയ്യും. സ്ത്രീകള്‍ അല്ല ഫോണ്‍ എടുക്കുന്നതെങ്കില്‍ ഉടന്‍ തന്നെ ഫോണ്‍ കട്ടാക്കും. വീഡിയോ കോള്‍ സ്‌ക്രീന്‍ റെക്കോര്‍ഡ് ചെയ്തത് ഉപയോഗിച്ച് പിന്നീട് സ്ത്രീകളെ ബ്ലാക്‌മെയില്‍ ചെയ്യുകയാണ് ഇയാളുടെ പ്രധാന പരിപാടി. ഏതെങ്കിലും സ്ത്രീകള്‍ പൊലീസില്‍ അറിയിക്കുമെന്ന് പറഞ്ഞാല്‍ സ്‌ക്രീന്‍ റെക്കോര്‍ഡ് അവരുടെ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ചുകൊടുക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയാണ് പതിവ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍