'സ്ത്രീപക്ഷ കേരളം'; പുതിയ പ്രചാരണ പരിപാടി പ്രഖ്യാപിച്ച് സിപിഎം

വെള്ളി, 25 ജൂണ്‍ 2021 (16:21 IST)
ലിംഗ നീതി എന്ന വിഷയത്തിലൂന്നി കേരളത്തില്‍ പുതിയ പ്രചാരണ പരിപാടി പ്രഖ്യാപിച്ച് സിപിഎം. 'സ്ത്രീപക്ഷ കേരളം' എന്ന പേരില്‍ ജൂലൈ ഒന്ന് മുതല്‍ സമൂഹത്തിന്റെ നാനാതുറയിലുള്ളവരെ സംഘടിപ്പിച്ച് ജനകീയ ക്യാംപയ്ന്‍ നടത്താനാണ് സിപിഎം തീരുമാനം. ഇന്നു ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയറ്റിലാണ് തീരുമാനം. ലിംഗ നീതി വിഷയത്തെ വളരെ ഗൗരവമായി കാണും. ജൂലൈ ഒന്ന് മുതല്‍ സ്ത്രീപക്ഷ കേരളം എന്ന പേരില്‍ പ്രത്യേക ക്യാംപയ്ന്‍ നടത്തും. സമൂഹത്തില്‍ രൂപപ്പെട്ട സ്ത്രീവിരുദ്ധ സമീപനങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തും. ഗൃഹസന്ദര്‍ശനം അടക്കമുള്ള പരിപാടികള്‍ നടത്താനാണ് തീരുമാനമെന്നും സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്‍ പറഞ്ഞു. ജൂലൈ എട്ടിന് കേരളത്തില്‍ വ്യാപകമായി സ്ത്രീപക്ഷ കേരളം എന്ന മുദ്രാവാക്യം മുന്നോട്ടുവച്ച് പൊതു ക്യാംപയ്ന്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍