സോനു സൂദിന്റെ വൈറല്‍ സൂപ്പര്‍മാര്‍ക്കറ്റ്, സൈക്കിളില്‍ റൊട്ടിയും മുട്ടയുമായി താരം, വീഡിയോ

കെ ആര്‍ അനൂപ്

വെള്ളി, 25 ജൂണ്‍ 2021 (16:38 IST)
നടനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ സോനു സൂദിന്റെ സൂപ്പര്‍മാര്‍ക്കറ്റാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.ചെറുകിട ബിസിനസ്സുകളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് താരം രംഗത്തെത്തിയത്. പ്രാദേശിക കച്ചവടക്കാരില്‍ നിന്ന് സാധനങ്ങള്‍ വാങ്ങേണ്ടതിന്റെ പ്രാധാന്യം ഓര്‍മിപ്പിക്കാന്‍ വേണ്ടിയാണ് അദ്ദേഹത്തിന്റെ വീഡിയോ.'സോനു സൂദ് കി സൂപ്പര്‍ മാര്‍ക്കറ്റ്' എന്ന് പറഞ്ഞുകൊണ്ട് മുട്ട, റൊട്ടി, ചിപ്‌സ് തുടങ്ങിയ സാധനങ്ങളുമായി വില്‍ക്കാനായി ഒരു സൈക്കിളില്‍ നില്‍ക്കുന്ന താരത്തെയാണ് വീഡിയോയില്‍ കാണാനാകുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sonu Sood (@sonu_sood)

പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ നിങ്ങള്‍ ഒരു മാളില്‍ പോകേണ്ടതില്ല. നിങ്ങള്‍ക്ക് ദിവസേന ആവശ്യമുള്ള സാധനങ്ങള്‍ നിങ്ങളുടെ വീട്ടുവാതില്‍ക്കല്‍ എത്തിക്കാന്‍ ഈ സൂപ്പര്‍മാര്‍ക്കറ്റുകള്‍ തയ്യാറാണെന്നും നടന്‍ പറയുന്നു.  
 
ഫ്രീ ഹോം ഡെലിവറി, ഓരോ 10 മുട്ടകള്‍ക്കും 1 റൊട്ടി സൗജന്യം ആണെന്നും അദ്ദേഹം കുറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍