ഉത്തർപ്രദേശിനെ നാലാക്കി വിഭജിക്കണമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേഷ്

Webdunia
വ്യാഴം, 26 ജൂലൈ 2018 (19:33 IST)
ഡൽഹി: ഉത്തർപ്രദേശ് സംസ്ഥാനത്തെ നാലാക്കി വിഭജിക്കെണമെന്ന് കോൺഗ്രസ് നേതാവും എം പിയുമായ ജയറാം രമേഷ്. ഇക്കാര്യം അവശ്യപ്പെട്ട് രാജ്യസഭയിൽ ജയറാം രമേഷ് സ്വകാര്യ ബിൽ അവതരിപ്പിക്കും യു പിയുടെ വിസ്ത്രിതി ഭരണപരമായ പ്രശനങ്ങൾ സൃഷ്ടിക്കുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ ബിൽ അവതരിപ്പിക്കുന്നത്. 
 
2,43,286 ചതുരശ്ര കിലോമീറ്ററാണ് യുപിയുടെ വിസ്തൃതി. ഭരണപരമായ അസമത്വത്തിന് ഈ വലിപ്പം ഇടയക്കുന്നുണ്ട്. സംസ്ഥാനത്തെ ജനങ്ങളുടെ സാമൂഹികവും സാംസ്കാരികവുമായ വികാസത്തിലും. അടിസ്ഥാന സൌകര്യ വികസനത്തിലും ഇത് വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നുണ്ട്. അതിനാൽ ഭരണഘടനയുടെ മൂന്ന് നാല് വകുപ്പുകൾ പ്രകാരം യു പിയെ വിഭജിക്കണം എന്നാണ് ജയറാം രമേഷ് ആവശ്യപ്പെടുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article