ഇന്ത്യയെ യുഎന്‍ രക്ഷാസമിതിയിലേക്ക് തിരഞ്ഞെടുത്തു. 184വോട്ടുകളാണ് ഇന്ത്യക്കു ലഭിച്ചത്. 125 വോട്ടുകളാണ് ജയിക്കാന്‍ വേണ്ടത്. ഇത്തരത്തില്‍ എട്ടാം തവണയാണ് ഇന്ത്യ രക്ഷാസമിതിയില്‍ അംഗത്വം നേടുന്നത്. രണ്ടുവര്‍ഷമാണ് കാലാവധി. ഇന്ത്യയെ കൂടാതെ അയര്‍ലന്‍ഡ്, മെക്‌സിക്കോ, നോര്‍വെ, കെനിയ എന്നീ രാജ്യങ്ങളും അംഗത്വം നേടി.
യുഎന്‍ രക്ഷാസമിതിയില്‍ 15 അംഗങ്ങളാണ് ഉള്ളത്. ഇതില്‍ അമേരിക്ക ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, ചൈന എന്നിവര്‍ സ്ഥിരാംഗങ്ങളാണ്. ഇന്ത്യ അവസാനമായി അംഗമായിരുന്നത് 2011-12 കാലയളവിലാണ്.