രണ്ട് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ പാകിസ്താനിൽ കാണാതായതായി റിപ്പോർട്ട്

അഭിറാം മനോഹർ
തിങ്കള്‍, 15 ജൂണ്‍ 2020 (12:02 IST)
ന്യൂഡൽഹി: പാകിസ്താനിൽ രണ്ട് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ കാണാതായതായി റിപ്പോർട്ട്. ഇസ്ലാമാബാദ് ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരെയാണ് കാണാതായത്.ഇതുമായി ബന്ധപ്പെട്ട് പാകിസ്താന്‍ വിദേശ കാര്യ മന്ത്രാലയവുമായി ഇന്ത്യ ബന്ധപ്പെട്ട് വരികയാണ്. രാവിലെ 8 മണിമുതൽ ഇവര്‍ എവിടെയാണെന്നതിനെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല.
 
മെയ് 31ന് രണ്ട് പാകിസ്താന്‍ എംബസി ഉദ്യോഗസ്ഥരെ ഇന്ത്യ ചാര പ്രവൃത്തിക്ക് കസ്റ്റഡിയിലെടുക്കുകയും പിനീട് ഇവരെ വിട്ടുനൽകുകയും ചെയ്‌തിരുന്നു.തുടര്‍ന്ന് പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെ പാകിസതാന്‍ രഹസ്യാന്വേഷണ വിഭാഗം വലിയ രീതിയില്‍ ഉപദ്രവിക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.ഇതിനു പിന്നാലെയാണ് ഔദ്യോഗികാവശ്യത്തിനായി പുറപ്പെട്ട രണ്ട് ഉദ്യോഗസ്ഥരെ കാണാനില്ല എന്ന വിവരം പുറത്തു വരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article