ഇന്ത്യയുടെ കാലാവസ്ഥാ പ്രവചനത്തിൽ പാക് അധീന കാശ്‌മീരിനെ ഉൾപ്പെടുത്തിയതിൽ എതിർപ്പുമായി പാകിസ്താൻ

ശനി, 9 മെയ് 2020 (16:43 IST)
ഇന്ത്യയുടെ കാലാവസ്ഥ പ്രവചനത്തിൽ പാക് അധീന കാശ്‌മീരിലെ പ്രദേശങ്ങളെ കൂടി ഉൾപ്പെടുത്തിയതിൽ എതിർപ്പുമായിപാകിസ്താൻ. പ്രദേശങ്ങളുടെ പദവി ഇന്ത്യ മാറ്റുന്നത് നിയമപരമായി അസാധുവായ നടപടിയാണെന്ന് പാകിസ്‌താൻ കുറ്റപ്പെടുത്തി.
 
പാക് അധീന കാശ്‌മീരിലെ പ്രദേശങ്ങളെ ഉൾപ്പെടുത്തി ഇന്ത്യ പുറത്തിറക്കിയ മാപ്പും കാലാവസ്ഥാ പ്രവചനനീക്കവും നിയമവിരുദ്ധമാണെന്നും ഇന്ത്യയുടെ നടപടി യുഎൻ സുരക്ഷ കൗൺസിൽ പ്രമേയത്തിന് വിരുദ്ധമാണെന്നും പാകിസ്താൻ ഫോറിൻ ഓഫിസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
 
വെള്ളിയാഴ്ച മുതലാണ് പാക് അധീന കശ്മീരിലെ മിർപൂർ, മുസാഫറാബാദ്, ഗിൽജിത് എന്നിവിടങ്ങളിലെ കാലാവസ്ഥാ പ്രവചനം ദൂരദർശൻ, ഓൾ ഇന്ത്യ റേഡിയോ എന്നിവയിലൂടെ ഇന്ത്യ പ്രക്ഷേപണം ചെയ്‌തത്.ഈ പ്രദേശങ്ങളെ കൂടി കാലാവസ്ഥ പ്രവചന പട്ടികയിൽ ഉൾപ്പെടുത്താൻ ഇന്ത്യൻ കാലാവസ്ഥ വകുപ്പ് (ഐഎംഡി) അടുത്തിടെയാണ് തീരുമാനിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍