പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരത്തിന് കൊവിഡ്

തിങ്കള്‍, 25 മെയ് 2020 (14:30 IST)
മുൻ പാക് ക്രിക്കറ്റ് താരമായ തൗഫീഖ് ഉമറിന് കൊവിഡ് 19 സ്ഥിരീകരിച്ചു.ചെറിയ പനിയുണ്ടായിരുന്ന തൗഫീഖിന് ശനിയാഴ്‌ച രാത്രിയോടെയാണ് രോഗം സ്ഥിരീകരിച്ചത്.ചെറിയ രോഗലക്ഷണങ്ങള്‍ മാത്രേയുള്ളൂവെന്നും വീട്ടില്‍ ഐസൊലേഷനിലാണെന്നും തൗഫീഖ് ഉമര്‍ പറഞ്ഞു. രോഗമുക്തനാകാൻ എല്ലാവരും പ്രാർത്ഥിക്കണമെന്നും തൗഫീഖ് ആരാധകരോട് പറഞ്ഞു.
 
കായിക രംഗത്ത് മറ്റ് സ്പോർട്‌സ് ഇനങ്ങളിലെ ആളുകൾക്ക് മുൻപും കൊവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും ഇതാദ്യമായാണ് ഒരു പ്രമുഖ ക്രിക്കറ്റ് താരത്തിന് കൊവിഡ് സ്ഥിരീകരിക്കുന്നത്.2001ല്‍ പാക്കിസ്ഥാനായി അരങ്ങേറിയ തൗഫീഖ് 13 വര്‍ഷം നീണ്ട രാജ്യാന്തര കരിയറില്‍ 44 ടെസ്റ്റുകളും 22 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 2963 റൺസും ഏകദിനത്തിൽ 504 റൺസുമാണ് തൗഫീഖിന്റെ സമ്പാദ്യം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍