രണ്ട് വിരൽ പരിശോധന പ്രാകൃതം, നടത്തിയാൽ നടപടിയുണ്ടാകുമെന്ന് സുപ്രീം കോടതി

Webdunia
തിങ്കള്‍, 31 ഒക്‌ടോബര്‍ 2022 (14:38 IST)
ബലാത്സംഗ കേസുകളിൽ രണ്ടുവിരൽ പരിശോധന നടത്തുന്നത് വിലക്കി സുപ്രീം കോടതി. പുരുഷാധിപത്യ മനോഘടനയിൽ നിന്നാണ് ഇത്തരം പരിശോധനകൾ ഉണ്ടാവുന്നതെന്ന് ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡും ഹിമ കോലിയും അഭിപ്രായപ്പെട്ടു.
 
ഇന്നും ഇത്തരം പ്രാകൃതമായ പരിശോധനകൾ തുടരുന്നു എന്നത് ഖേദകരമാണ്. രണ്ട് വിരൽ പരിശോധനയ്ക്ക് ശാസ്ത്രീയമായ അടിസ്ഥാനമില്ല. യഥാർഥത്തിൽ ലൈംഗിക കുറ്റകൃത്യത്തിന് ഇരയായ ആളെ വീണ്ടും ട്രോമയിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്. സജീവ ലൈംഗിക ജീവിതമുള്ള സ്ത്രീ ബലാത്സംഗം ചെയ്യപ്പെടില്ലെന്ന തെറ്റായ ധാരണയാണ് ഈ പരിശോധനയ്ക്ക് പിന്നിൽ. 
 
ബലാത്സംഗ കേസിൽ സ്ത്രീയുടെ മൊഴിയുടെ സാധുതയ്ക്ക് അവരുടെ ലൈംഗിക ചരിത്രവുമായി ബന്ധമില്ല. സജീവ ലൈംഗിക ജീവിതമുള്ള സ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ടെന്ന് പറഞ്ഞാൻ വിശ്വസിക്കാതിരിക്കുന്നത് പുരുഷാധിപത്യ മനോഘടനയാണ്. കോടതി പറഞ്ഞു. രണ്ടുവിരൽ പരിശോധന നടത്തുന്നവർക്കെതിരെ പെരുമാറ്റ ദൂഷ്യത്തിന് നടപടിയെടുക്കാൻ കോടതി നിർദേശിച്ചു. തെലങ്കാനയിൽ ബലാത്സംഗ കേസിൽ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
 

അനുബന്ധ വാര്‍ത്തകള്‍

Next Article