2007 ലെ ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്ക് പുറത്തേക്കുള്ള വാതിൽ തുറന്നുകൊണ്ട് ഞെട്ടിച്ച ബംഗ്ലാദേശുമായി ഇന്ത്യ വീണ്ടും ഏറ്റുമുട്ടുമ്പോൾ അട്ടിമറി സാധ്യത തീർത്തും അവഗണിച്ചുകളയാനാകില്ല എന്നതാണ് സത്യം.നവംബർ 2ന് നടക്കുന്ന മത്സരത്തിൽ ഇന്ത്യയ്ക്ക് കാലിടറുകയാണെങ്കിൽ അത് ഇന്ത്യൻ സാധ്യതകൾക്ക് അത് വലിയ തിരിച്ചടിയാകും.
ബംഗ്ലാദേശിനോട് ഇന്ത്യ തോറ്റാൽ ഒരു ടീമുകൾക്കും 6 പോയൻ്റ് വീതമാകും. ഇതോടെ നെറ്റ് റൺറേറ്റ് നിർണായകമാകും. തുടർന്നുള്ള മത്സരങ്ങളിൽ ഇന്ത്യ സിംബാബ്‌വെയേയും ബംഗ്ലാദേശ് നെതർലൻഡ്സിനെയുമാകും നേരിടുക. ഇതിൽ ഇന്ത്യയും ബംഗ്ലാദേശും വിജയിച്ചാൽ നെറ്റ് റൺറേറ്റ് പ്രകാരമാകും ഒരു ടീം സെമിയിലെത്തുക. ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്ക വിജയിച്ചതോടെ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചാലും പാകിസ്ഥാന് രക്ഷപ്പെടാനാകില്ല. നെതർലൻഡിനെതിരെ ദക്ഷിണാഫ്രിക്ക വിജയിക്കുകയാണെങ്കിൽ 7 പോയൻ്റുമായി അവർ സെമി ബർത്ത് ഉറപ്പിക്കും.