ത്രിപുരയില്‍ സഖ്യത്തില്‍ നേട്ടമുണ്ടാക്കിയത് കോണ്‍ഗ്രസ്, സിപിഎമ്മിന് തിരിച്ചടി

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 2 മാര്‍ച്ച് 2023 (12:58 IST)
ത്രിപുരയില്‍ സഖ്യത്തില്‍ നേട്ടമുണ്ടാക്കിയത് കോണ്‍ഗ്രസ്, സിപിഎമ്മിന് തിരിച്ചടി. ഇടുതുപക്ഷം ഇത്തവണ 17ഓളം സീറ്റുകളാണ് കോണ്‍ഗ്രസിന് നല്‍കിയത്. ഈ സീറ്റുകളിലൊന്നും സ്ഥാനാര്‍ത്ഥികളെ സിപിഎം വച്ചില്ല. ഇതോടെ സിപിഎമ്മിന് സീറ്റുകള്‍ കുറഞ്ഞു. കഴിഞ്ഞ തവണ 16 സീറ്റുകളില്‍ വിജയിച്ച സിപിഎമ്മിന് ഇത്തവണ 11 സീറ്റുകളിലാണ് മുന്നേറാനായത്. 
 
അതേസമയം കോണ്‍ഗ്രസിന് അഞ്ചുസീറ്റുകളില്‍ മുന്നേറാനായിട്ടുണ്ട്. കഴിഞ്ഞ തവണ 36സീറ്റുകളില്‍ വിജയിച്ച ബിജെപി ഇത്തവണ 31ഓളം സീറ്റുകളില്‍ ലീഡ് നിലനിര്‍ത്താനായി.

അനുബന്ധ വാര്‍ത്തകള്‍

Next Article