ത്രിപുരയില്‍ തോറ്റാലും ജയിച്ചാലും കോണ്‍ഗ്രസുമായുള്ള സഖ്യം ശരിയായ തീരുമാനമാണെന്ന് എംവി ഗോവിന്ദന്‍. പാലക്കാട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയെ എതിര്‍ക്കാനാണ് ത്രിപുരയില്‍ സഖ്യം ഉണ്ടാക്കിയതെന്നും അത് രാഷ്ട്രീയമായി ശരിയാണെന്നും അദ്ദേഹം പറഞ്ഞു.