Tripura, Meghalaya, Nagaland Assembly Election Results 2023 Live Updates: ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലെ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം തത്സമയം

വ്യാഴം, 2 മാര്‍ച്ച് 2023 (07:43 IST)
Tripura, Meghalaya, Nagaland Assembly Election Result 2023 Live Updates: ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലെ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന്. രാവിലെ 8.15 മുതല്‍ ആദ്യഫലസൂചനകള്‍ ലഭിക്കും. മൂന്നിടത്തും ബിജെപിക്കാണ് എക്‌സിറ്റ് പോളുകളില്‍ മുന്‍തൂക്കം പ്രവചിച്ചിരിക്കുന്നത്. 
 
60 സീറ്റുകളിലേക്കാണ് ത്രിപുരയില്‍ തിരഞ്ഞെടുപ്പ് നടന്നിരിക്കുന്നത്. കോണ്‍ഗ്രസും സിപിഎമ്മും ഇത്തവണ ഒന്നിച്ചാണ് ത്രിപുരയില്‍ ബിജെപിക്കെതിരെ മത്സരിച്ചിരിക്കുന്നത്. ഫെബ്രുവരി 16 നായിരുന്നു ത്രിപുരയിലെ വോട്ടെടുപ്പ്. 
 
മേഘാലയയിലും നാഗാലാന്‍ഡിലും വോട്ടെടുപ്പ് നടന്നത് ഫെബ്രുവരി 27 നാണ്. 60 സീറ്റുകളിലേക്കാണ് മേഘാലയയിലും നാഗാലാന്‍ഡിലും വോട്ടെടുപ്പ് നടന്നിരിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍