ലോക്ഡൗൺ കഴിഞ്ഞാലും ട്രെയിൻ സർവീസുകൾ ഉടൻ അരംഭിക്കില്ല, അന്തിമ തീരുമാനം പ്രധാനമന്ത്രിയുടേത്

Webdunia
ഞായര്‍, 19 ഏപ്രില്‍ 2020 (10:26 IST)
ഡൽഹി: രാജ്യത്ത് ലോക്‌ഡൗൺ പിൻവലിച്ചാലും ട്രെയിൻ സർവീസുകൾ ഉടൻ ആരംഭിക്കില്ല, മെയ് 15ന് ശേഷമായിരിക്കും ട്രെയിൻ സർവീസുകൾ ആരംഭിയ്ക്കുക. മെയ് 15ന് ശേഷമായിരിയ്ക്കും വിമാന സർവീസുകളും ആരംഭിയ്ക്കുക. മന്ത്രിസഭാ സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. അന്തിമ തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദി കൈക്കൊള്ളും.
 
വിമാന യാത്രകൾക്കായുള്ള ബുക്കിങ് ആരംഭിയ്ക്കരുത് എന്ന് വ്യോമയാന മന്ത്രി സർദീപ് സിങ് പുരി വിമാന കമ്പനികൾക്ക് നിർദേശം നൽകി. സർവീസുകൾ പുനരാരംഭിയ്ക്കുന്നതിൽ അന്തിമ തീരുമാനം ഉണ്ടായ ശേഷം ബുക്കിങ് ആരംഭിച്ചാൽ മതി എന്നാണ് നിർദേശം. മെയ് നാലുമുതലുള്ള ആഭ്യന്തര സർവീസുകൾക്കും, ജൂൺ 1 മുതലുള്ള അന്താരാഷ്ട സർവീസുകൾക്കും എയർ ഇന്ത്യ ബുക്കിങ് ആരംഭിച്ചതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ നിർദേശം.    

അനുബന്ധ വാര്‍ത്തകള്‍

Next Article