ഉന്നാവോ: വിചാരണ യുപിക്ക് പുറത്തേക്ക് മാറ്റും; ഇരയുടെ കത്ത് സിബിഐയ്ക്ക്, വിവരങ്ങൾ പുറത്തുവിടരുതെന്ന് സുപ്രീകോടതി

Webdunia
വ്യാഴം, 1 ഓഗസ്റ്റ് 2019 (11:40 IST)
ഉന്നാവ് കേസുകളുടെ വിചാരണ ലഖ്‌നൗവിൽ നിന്ന് മാറ്റും. ഇതുമായി ബന്ധപ്പെട്ട നാല് കേസുകളാണ് ലഖ്‌നൗവിൽ നിന്ന് മാറ്റുക. കേസ് ഇന്ന് പരിഗണിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസാണ് വിചാരണക്കോടതി മാറ്റുമെന്ന സൂചന നൽകിയത്. ഉന്നാവ് പീഡനവും പരാതിക്കാരിയുടെ വാഹനാപകടവും ഉൾപ്പെടെയുള്ള കേസുകളാണ് ലഖ്‌നൗവിൽ നിന്ന് മാറ്റുക. സിബിഐ അന്വേഷണ ഉദ്യോഗസ്ഥനോട് അടിയന്തരമായി ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഹാജരാകാൻ ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടിട്ടുണ്ട്.
 
അന്വേഷണ ഉദ്യോഗസ്ഥൻ സ്ഥലത്തില്ലെന്നും കേസ് നാളെ പരിഗണിക്കണമെന്നും സോളിസിറ്റർ ജനറൽ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇന്ന് ഉച്ചയ്ക്ക് 12 ന് ഹാജരാകാൻ നിർദേശം നൽകിയത്. അന്വേഷണത്തിലെ പുരോഗതി സംബന്ധിച്ച സമഗ്ര വിവരം സിബിഐ കൈമാറണമെന്നും ആവശ്യമെങ്കിൽ ചേംബറിൽ വിഷയം പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article