ഹെർബൽ മൈസൂർ പാക് കഴിച്ചാൽ കൊവിഡ് മാറുമെന്ന് പരസ്യം, ബേക്കറി പൂട്ടിച്ച് തമിഴ്നാട് സർക്കാർ

വ്യാഴം, 9 ജൂലൈ 2020 (17:44 IST)
കൊവിഡ് മാറാൻ തങ്ങളുടെ കടയിലെ ഹെർബൽ മൈസൂർപാക്ക് കഴിച്ചാൽ മതിയെന്ന് പരസ്യം പ്രചരിപ്പിച്ച ബേക്കറി അടച്ചുപൂട്ടി തമിഴ്നാട് സർക്കാർ. കൊയമ്പത്തൂരിൽ നെല്ലായ് ലാ സ്വീറ്റ് എന്ന സ്ഥാപനമാണ് ഇത്തരത്തിൽ പസര്യം പ്രചരിപ്പിച്ച് പായ്ക്ക് ചെയ്ത മൈസൂർ പാക് വിറ്റഴിയ്ക്കാൻ ശ്രമിച്ചത്. ഇതോടെ ജില്ലാ ഭരണകൂടം ബേക്കറി അടച്ചുപൂട്ടുകയായിരുന്നു. ഔഷധഗുണമുള്ള പലഹാരം കഴിഞ്ഞ മൂന്ന്​മാസമായി കോവിഡ് രോഗികള്‍ക്കും അവരുടെ വീട്ടുകാര്‍ക്കും വിതരണം ചെയ്യാറുണ്ടെന്നും അത്​ഫലപ്രദമായിരുന്നു എന്നും വിശദീകരിച്ചുകൊണ്ടായിരുന്നു പ്രചരണം. 
 
'എന്റെ മുത്തച്ഛന്‍ ഒരു സിദ്ധ വൈദ്യനായിരുന്നു. അദ്ദേഹം സമാനമായ പകർച്ചവ്യാധിയ്ക്ക് പരിഹാരമായി ലേഹ്യം ഉണ്ടാക്കിയിട്ടുണ്ട്. പനിയും ശ്വാസതടസവുമായിരുന്നു ആ പകർച്ച വ്യാധിയുടെയും ലക്ഷണങ്ങൾ. ലേഹ്യമായി വില്‍ക്കാന്‍ പ്രത്യേകം ലൈസന്‍സ്​ ആവശ്യമായതിനാല്‍ അത്​പലഹാരമാക്കി മാറ്റിയിരിയ്ക്കുകയാണ്.' 50 പ്രമേഹ രോഗികള്‍ക്കും ഈ പലഹാരം നല്‍കിയെന്നും ആര്‍ക്കും പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും വരെ പറഞ്ഞുകൊണ്ടായിരുന്നു പ്രചരണം. സമൂഹമാധ്യമങ്ങളില്‍ ഈ പരസ്യം വ്യാപകമായതോടെ ആരോഗ്യ വകുപ്പിലേയും ഭക്ഷ്യ സുരക്ഷ വിഭാഗത്തിലേയും ഉദ്യോഗസ്ഥര്‍ കടയിലെത്തി പരിശോധന നടത്തി. കട സീല്‍ ചെയ്യുകയായിരുന്നു 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍