തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറിയുടെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും, ആരോഗ്യമന്ത്രി കെകെ ശൈലജയും ഉൾപ്പടെയുള്ളവർ ഡ്രൈവറുടെ സമ്പർക്കപ്പട്ടികയിൽ ഉണ്ട്. വട്ടപ്പാറ വെങ്കോട് സ്വദേശിയായ ഇദ്ദേഹം ജൂലൈ നാലാം തീയതി വരെ സെക്രട്ടേറിയറ്റില്‍ ജോലി ചെയ്തിരുന്നു.