2024 ലെ തിരഞ്ഞെടുപ്പില്‍ മോദിക്ക് വാരണാസി വിട്ട് മറ്റൊരു മണ്ഡലം തേടേണ്ടി വരും: തൃണമൂല്‍ കോണ്‍ഗ്രസ്

ശ്രീനു എസ്
ശനി, 3 ഏപ്രില്‍ 2021 (13:23 IST)
2024 ലെ തിരഞ്ഞെടുപ്പില്‍ മോദിക്ക് വാരണാസി വിട്ട് മറ്റൊരു മണ്ഡലം തേടേണ്ടി വരുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി മത്സരിക്കാന്‍ നന്ദിഗ്രാമും മറ്റൊരു മണ്ഡലവും അന്വേഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഹസിച്ചിരുന്നു. മോദിക്കെതിരെ വാരണാസിയില്‍ മമത അല്ലെങ്കില്‍ ശക്തനായ ഒരു സ്ഥാനാര്‍ത്ഥിയെ തൃണമൂല്‍ മത്സരിപ്പിക്കും. കഴിഞ്ഞ ദിവസം ടിഎംസിയാണ് ഇക്കാരം ട്വിറ്ററില്‍ കുറിച്ചത്. 
 
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള കള്ളപ്രചരണങ്ങള്‍ മോദി അവസാനിപ്പിക്കണമെന്നും തൃണമൂല്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article