രാജ്യങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ പുനഃരാരംഭിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ കത്ത്. ജമ്മു-കശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളിലുള്ള ചര്‍ച്ചകള്‍ വരെ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. പാക് ദിനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മോദി ആശംസ അറിയിച്ച് ഇസ്ലാമാബാദിലേക്ക് കത്ത് അയച്ചിരുന്നു. ഇതിന്റെ മറുപടിയായിട്ടാണ് ഇമ്രാന്‍ ഖാന്‍ ഇത്തരമൊരു കത്ത് അയച്ചിരിക്കുന്നത്.