കാണാതായ തൊഗാഡിയയെ പാർക്കിൽ നിന്നും കണ്ടെത്തി, കണ്ടെത്തുമ്പോൾ ബോധമില്ലായിരുന്നു!

Webdunia
ചൊവ്വ, 16 ജനുവരി 2018 (08:19 IST)
കാണാതായ വിഎച്ച്പി രാജ്യാന്തര വര്‍ക്കിംഗ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബോധാവസ്ഥയിലാണ് തൊഗാഡിയെ അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ചയാണ് തൊഗാഡിയെ കാണാതായത്.
 
പാര്‍ക്കില്‍ നിന്നാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ഷുഗര്‍ നില താഴ്ന്നതിനെ തുടര്‍ന്ന് അബോധാവസ്ഥയിലാവുകയിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിഎച്ച്പി നേതാവിന്റെ നില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. 
 
തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് അഹമ്മദാബാദില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയെന്നാണ് വിഎച്ച്പി പ്രവര്‍ത്തകര്‍ പരാതിപ്പെട്ടിരുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ നിര്‍ദേശമനുസരിച്ചില്ലെന്ന കുറ്റംചുമത്തി നേരത്തേ രാജസ്ഥാന്‍ പോലീസ് തൊഗാഡിയയുടെപേരില്‍ കേസെടുത്തിരുന്നു. ഇതാണ് അനുയായികൾ പൊലീസിന് നേരെ തിരിയാൻ കാരണം.
 
എന്നാൽ, തിങ്കളാഴ്ച പ്രവീണ്‍ തൊഗാഡിയയെ കാണാനില്ലെന്ന് അനുയായികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ നാലോളം വരുന്ന പോലീസ് സംഘമാണ് നേതാവിന് വേണ്ടി തിരച്ചില്‍ ആരംഭിച്ചത്.  തൊഗാഡിയയെ തന്റെ റേഞ്ചിലെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തുവെന്ന ആരോപണം ശരിയല്ലെന്നും ഐ.ജി. പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article