ഭീകരതയെ ഒന്നിച്ച് നേരിടുമെന്ന് ഇന്ത്യയും യു എ ഇയും പ്രഖ്യാപിച്ചു. സംയുക്തപ്രസ്താവനയില്‍ ആണ് ഇരു രാജ്യങ്ങളും ഇക്കാര്യം അറിയിച്ചത്. ഭീകരതയെ പിന്തുണയ്ക്കാനും ന്യായീകരിക്കാനും മതത്തെ ഉപയോഗിക്കരുതെന്ന് ഇരുരാഷ്ട്രങ്ങളും പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രിയുടെ യു എ ഇ സന്ദര്‍ശനത്തിന്റെ അവസാനദിവസമാണ് ഇരു രാജ്യങ്ങളും സംയുക്തപ്രസ്താവന പുറപ്പെടുവിച്ചത്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു സംയുക്തപ്രസ്താവന പുറപ്പെടുവിച്ചത്.
മയക്കുമരുന്നുകടത്ത്, കുറ്റവാളികളെ കൈമാറല്‍, നിയമപരിപാലനം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ മേഖലകളില്‍ സഹകരിക്കാനും ഇന്ത്യയും യു എ ഇയും ധാരണയിലെത്തി. രണ്ട് രാജ്യങ്ങളിലേയും ദേശീയ സുരക്ഷാസമിതികള്‍തമ്മിലും സഹകരിക്കും.
34 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഒരു ഇന്ത്യന്‍പ്രധാനമന്ത്രി യു എ ഇ സന്ദര്‍ശിച്ചത്.