ഡെൽഹി മെട്രോയിൽ യാത്ര ചെയ്യാനെത്തിയ കൗമാരക്കാരന്റെ ബാഗിൽ വെടിയുണ്ടകൾ, പിന്നീട് സംഭവിച്ചത് ഇങ്ങനെ !

Webdunia
ശനി, 18 മെയ് 2019 (13:09 IST)
അഞ്ച് വെടിയുണ്ടകൾ ബാഗിൽ ഒളിപ്പിച്ച് ഡൽഹി മെട്രോയിൽ യാത്ര ചെയ്യാൻ ശ്രമിച്ച കൗമാരക്കാരനെ സുരക്ഷാ സേന പിടികൂടി. മയൂർവിവാർ ഫേസ് വൺ മെട്രോ സ്റ്റേഷനിൽ വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെയായിൽരുന്നു സംഭവം. കൗമാരക്കാരന്റെ ബാഗ് ബാഗേജ് സ്മാനർ ഉപയോഗിച്ച് പരിശോധിച്ചതോടെ ഭാഗിനുള്ളിൽ ബുള്ളറ്റുകൾ ഉള്ളതായി കണ്ടെത്തുകയായിരുന്നു.
 
ഉടൻതന്നെ കുട്ടിയെ സുരക്ഷാ ജീവനക്കാർ പിടികൂടി. കുട്ടിയെ വിശദമായി ചോദ്യം ചെയ്യുന്നതിന് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിന് കൈമാറുകയായിരുന്നു. പിടിയിലായ കൗമാരക്കാരൻ നോയിഡയിലെ സൂരജ്പൂർ ഗ്രാമത്തിലെ താമസക്കാരനാണ്. കൗമാരക്കാരന്റെ കയ്യിൽ എങ്ങനെ വെടിയുണ്ടകൾ ലഭിച്ചു എന്ന് സി ഐ എസ് എഫ് വിശദമായി പരിശോധിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article