തമിഴ്നാട്ടില്‍ നവദമ്പതികള്‍ക്ക് വിവാഹസമ്മാനമായി കിട്ടിയത് എല്‍പിജി ഗ്യാസും പെട്രോളും സവാളയും

ശ്രീനു എസ്
ഞായര്‍, 21 ഫെബ്രുവരി 2021 (14:25 IST)
സ്വര്‍ണ്ണവും ഡയമണ്ടും ഒക്കെ വിവാഹസമ്മാനമായി കൊടുത്തിരുന്ന സ്ഥാനത്ത് ഇന്ന് എല്‍പിജി ഗ്യാസുും പെട്രോളും സവാളയും ഒക്കെ ആയിരിക്കുകയാണ്. എല്‍പിജി ഗ്യാസിന്റെയും പെട്രോളിന്റെയും സവാളയുടെയും വില നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. ഈ സാഹചര്യത്തിലാണ് തമിഴ്നാട്ടില്‍ നടന്ന ഒരു വിവാഹ വേദിയില്‍ ദമ്പതികള്‍ക്ക് വിവാഹസമ്മാനമായി  അവരുടെ സുഹൃത്തുക്കള്‍ ഒരു സിലിണ്ടര്‍ എല്‍പിജി ഗ്യാസും ഒരു കന്നാസ് പെട്രോളും സവാള കൊണ്ടുള്ള ഹാരവും നല്കിയത്. സമൂഹമാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുകയാണ് തമിഴ്നാട്ടിലെ ഈ രസകരമായ സംഭവം.

അനുബന്ധ വാര്‍ത്തകള്‍

Next Article