നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി എഐഎഡിഎംകെ (അണ്ണാ ഡിഎംകെ) അധികാരത്തില്‍ തുടരുമെന്ന് ജനറൽ കൗൺസിൽ. തിരുവാൺമയൂരിൽ ചേർന്ന പാർട്ടി ജനറൽ കൗൺസിൽ യോഗത്തില്‍ പാര്‍ട്ടി ജനറൽ സെക്രട്ടറിയായി ഏഴാം തവണയും മുഖ്യമന്ത്രി ജെ ജയലളിതയെ തെരഞ്ഞെടുത്തു.
2016 മേയിലെ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങള്‍ വിലയിരുത്താനാണ് ജനറൽ കൗൺസിൽ ചേര്‍ന്നത്. തെരഞ്ഞെടുപ്പിലെ സഖ്യ ചർച്ചകൾ അടക്കമുള്ള വിഷയങ്ങളിൽ 14 പ്രമേയങ്ങൾ കൗൺസിലിന്‍റെ പരിഗണനയിലുണ്ട്. സഖ്യ ചർച്ചകൾക്കായി ജനറൽ കൗൺസിൽ ജയലളിതയെ ചുമതലപ്പെടുത്തി.
വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനുള്ള കേന്ദ്രസഹായം വേഗത്തിലാക്കാനും ജെല്ലിക്കെട്ടിനുള്ള നിരോധം നീക്കാൻ ഒഓർഡിനൻസ് കൊണ്ടുവരാനും കേന്ദ്ര സർക്കാരിനോട് ജയലളിത ആവശ്യം ഉന്നയിച്ചിട്ടുണ്ട്.