27 മത്സ്യബന്ധന തൊഴിലാളികളെ ശ്രീലങ്കന്‍ സേന പിടികൂടി

Webdunia
വ്യാഴം, 11 ഡിസം‌ബര്‍ 2014 (13:17 IST)
രാജ്യാന്തര സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് തമിഴ്നാട്ടില്‍ നിന്നുള്ള 27 മത്സ്യബന്ധനതൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റു ചെയ്തു. കങ്കേശന്‍തുറൈ നാവിക ബേസില്‍ എത്തിച്ച ഇവരെ തിങ്കളാഴ്ച രാവിലെ മോചിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.

തഞ്ചാവൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ് ഞായറാഴ്ച രാത്രി അറസ്റ്റിലായത്. ഈ സമയം ബോട്ടില്‍ 27 മത്സ്യബന്ധനതൊഴിലാളികള്‍ ഉണ്ടായിരുന്നു. പിടികൂടിയ ബോട്ടിലെ മത്സ്യബന്ധന ഉപകരണങ്ങളും വലകളും ശ്രീലങ്കന്‍ നാവികസേന നശിപ്പിച്ചതായി തമിഴ്നാട് ഫിഷറീസ് വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടര്‍ വ്യക്തമാക്കി. പിടികൂടിയ ബോട്ട് തകര്‍ത്തതായും റിപ്പോര്‍ട്ട് ഉണ്ട്.

സംഭവത്തില്‍ പ്രതിഷേധിച്ച് നാഗപട്ടണം, തിരുവരൂര്‍, തഞ്ചാവൂര്‍, പുതുക്കോട്ടെ എന്നിവടങ്ങളിലെ തൊഴിലാളികള്‍ അനിശ്ചിതകാലത്തേക്ക് മത്സ്യബന്ധനം നിര്‍ത്തിവെച്ചതായി അറിയിച്ചു. രാജ്യാന്തര സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് തമിഴ്നാട്ടില്‍ നിന്നുള്ള മത്സ്യബന്ധനതൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടുന്നത് പതിവാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.