തമിഴ്‌നാട്ടിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍ സ്‌ഫോടനം: ആറു പേര്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍
ശനി, 4 ജനുവരി 2025 (15:49 IST)
തമിഴ്‌നാട്ടിലെ പടക്കാന്‍ നിര്‍മ്മാണശാലയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ ആറു പേര്‍ മരിച്ചു. തമിഴ്‌നാട്ടിലെ വിരുതു നഗര്‍ ജില്ലയിലാണ് സംഭവം. അയ്യപ്പനായിക്കര്‍പ്പട്ടിയിലെ സ്വകാര്യ പടക്ക നിര്‍മ്മാണശാലയിലാണ് പൊട്ടിത്തെറി ഉണ്ടായത്. തൊഴിലാളികളായ ആറു പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പടക്ക നിര്‍മ്മാണശാല പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
 
അപകട കാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഒരാളെ ജീവനോടെ കിട്ടിയെങ്കിലും ആശുപത്രിയില്‍ എത്തും മുമ്പേ ഇയാള്‍ മരണപ്പെട്ടിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article