തമിഴ്നാട് കൃഷിമന്ത്രി ദൊരൈകണ്ണ് കോവിഡ് ബാധിച്ച് മരിച്ചു

എ കെ ജെ അയ്യര്‍
ഞായര്‍, 1 നവം‌ബര്‍ 2020 (12:27 IST)
ചെന്നൈ: തമിഴ്നാട് കൃഷിമന്ത്രി ദൊരൈകണ്ണ് (72) കോവിഡ് ബാധിച്ച് മരിച്ചു ഒക്ടോബര്‍ പതിമൂന്നിന് അദ്ദേഹത്തിന് കോവിഡ്  സ്ഥിരീകരിച്ചതോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് മരിച്ചതെന്ന് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി.
 
കഴിഞ്ഞ ദിവസം തമിഴ്നാട് മുഖ്യമന്ത്രി ഇടപ്പാടി പളനിസ്വാമി അദ്ദേഹത്തെ ആശുപത്രിയില്‍ എത്തി കണ്ടിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ഇദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.  തഞ്ചാവൂര്‍ ജില്ലയിലെ പാപനാശത്ത് നിന്ന് മൂന്നു പ്രാവശ്യം അദ്ദേഹം എം.എല്‍.എ ആയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article