കൊവിഡ് രോഗിയായി ആശുപത്രിയില്‍ കഴിയുന്ന ഭര്‍ത്താവിന് മദ്യം എത്തിച്ചു നല്‍കി; മദ്യപിച്ച് ഫിറ്റായ രോഗി ആശുപത്രിയില്‍ ബഹളംകൂട്ടി; ഭാര്യക്കെതിരെ കേസ്

ശ്രീനു എസ്

ചൊവ്വ, 18 ഓഗസ്റ്റ് 2020 (13:41 IST)
കൊവിഡ് രോഗിയായ ഭര്‍ത്താവിന് മദ്യം എത്തിച്ചുനല്‍കിയതിന് ഭാര്യക്കെതിരെ പൊലീസ് കേസ് എടുത്തു. തമിഴ്‌നാട് കടലൂര്‍ ജില്ലയിലെ കലൈമംഗെ എന്ന മുപ്പത്തെട്ടുകാരിക്കെതിരെയാണ് കേസെടുത്തത്. ഇവരുടെ ഭര്‍ത്താവ് കൊവിഡ് ബാധിതനായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. 
 
ഭക്ഷണം കൊണ്ടുവരുന്ന ബാഗില്‍ ഇയാള്‍ക്ക് മദ്യവും ഭാര്യ കരുതിയിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് മുത്തുകുമാരന്‍ എന്ന രോഗിയെ ഭാര്യ സന്ദര്‍ശിച്ചത്. മദ്യപിച്ച മുത്തുകുമാരന്‍ ഫിറ്റാകുകയും ആശുപത്രിയില്‍ ബഹളമുണ്ടാക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിച്ചു. രണ്ടുപേര്‍ക്കെതിരെയം പൊലീസ് കേസ് എടുത്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍