തമിഴ്‌നാട്ടിലെ വിഷമദ്യ ദുരന്തം: സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു, മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സഹായം

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 20 ജൂണ്‍ 2024 (12:47 IST)
തമിഴ്‌നാട്ടിലെ വിഷമദ്യ ദുരന്തത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. കൂടാതെ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. ഹൈക്കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റീസ് പി.ഗോകുല്‍ ദാസ് അടങ്ങുന്ന കമ്മീഷനാണ് അന്വേഷണം നടത്തുന്നത്. മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് ഇക്കാര്യം അറിയിച്ചത്. 
 
അതേസമയം വിഷമദ്യ ദുരന്തത്തില്‍ മരണം 35 ആയി. കൂടാതെ ചികിത്സയിലുള്ള 15പേര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. വിവിധ ആശുപത്രികളിലായി അറുപതോളം പേരാണ് ചികിത്സയിലുള്ളത്. ഫോറന്‍സിക് പരിശോധനയില്‍ മദ്യത്തില്‍ മെഥനോളിന്റെ അംശം തിരിച്ചറിഞ്ഞു. ദുരന്തത്തിനിരയായത് ലോഡിംഗ് തൊഴിലാളികളും ദിവസ വേതനക്കാരുമാണ്. 60ലധികം പേര്‍ പുതുച്ചേരി, സേലം, വിഴുപ്പുറം എന്നിവിടങ്ങളിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. മദ്യം ഉണ്ടാക്കാന്‍ രാസപദാര്‍ത്ഥങ്ങള്‍ സംഭരിച്ച ഇടങ്ങളെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ച സിബിസിഐഡി അന്വേഷണം ഇന്ന് തുടങ്ങും.

അനുബന്ധ വാര്‍ത്തകള്‍

Next Article