തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മരണം 33 ആയി; 15പേരുടെ നില ഗുരുതരം

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 20 ജൂണ്‍ 2024 (08:52 IST)
തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മരണം 33 ആയി. കൂടാതെ ചികിത്സയിലുള്ള 15പേര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. വിവിധ ആശുപത്രികളിലായി അറുപതോളം പേരാണ് ചികിത്സയിലുള്ളത്. ഫോറന്‍സിക് പരിശോധനയില്‍ മദ്യത്തില്‍ മെഥനോളിന്റെ അംശം തിരിച്ചറിഞ്ഞു.
 
ദുരന്തത്തിനിരയായത് ലോഡിംഗ് തൊഴിലാളികളും ദിവസ വേതനക്കാരുമാണ്. 60ലധികം പേര്‍ പുതുച്ചേരി, സേലം, വിഴുപ്പുറം എന്നിവിടങ്ങളിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. മദ്യം ഉണ്ടാക്കാന്‍ രാസപദാര്‍ത്ഥങ്ങള്‍ സംഭരിച്ച ഇടങ്ങളെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ച സിബിസിഐഡി അന്വേഷണം ഇന്ന് തുടങ്ങും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍