ഇ​ന്ധ​ന വി​ല വ​ർ‌​ധ​ന തിരിച്ചടിയായി; ആ​റു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം ത​മി​ഴ്നാട്ടില്‍ ബ​സ് ചാ​ർ​ജ് വ​ർ​ധി​പ്പി​ച്ചു

Webdunia
ശനി, 20 ജനുവരി 2018 (08:05 IST)
നീണ്ട ആ​റു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം ത​മി​ഴ്നാട്ടില്‍ ബ​സ് ചാ​ർ​ജ് വ​ർ​ധി​പ്പി​ച്ചു. പുതുക്കിയ നിരക്ക് ശനിയാഴ്ചമുതല്‍ നിലവില്‍ വന്നു. ഇ​ന്ധ​ന വി​ലയിലുണ്ടായ വ​ർ‌​ധ​ന​വും തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​ന വ​ർ​ധ​ന​വും വാ​ഹ​ന​ങ്ങ​ളു​ടെ അ​നു​ബ​ന്ധ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​റ്റ​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ബ​സ് ചാ​ർ​ജ് വര്‍ധിപ്പിച്ചതെന്ന് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ അ​റി​യി​ച്ചു.
 
ഓ​ർ​ഡ​ന​റി ബ​സി​ന്‍റെ മി​നി​മം ചാ​ർ​ജി​ൽ ഒ​രു രൂ​പ​യു​ടെ വ​ർ​ധ​നവ് മാത്രമാണ് വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. 10 കി​ലോ​മീ​റ്റ​ർ ദൂ​രം വ​രെ​യു​ള്ള യാ​ത്ര​യു​ടെ നി​ര​ക്കി​ലാ​ണ് ഒ​രു രൂ​പ വ​ർധിപ്പിച്ചിരിക്കുന്നത്. അതേസമയം എ​ക്സ്പ്ര​സ്, സെ​മി ഡീ​ല​ക്സ് ബ​സു​ക​ളു​ടെ 30 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തേ​ക്കു​ള്ള ഫെ​യ​ർ ചാ​ർ​ജി​ൽ ഏ​ഴു രൂ​പ​യു​ടെ വ​ർ​ധ​നവാണ് ഉണ്ടായിരിക്കുന്നത്. അതോടെ ഇത് 17 രൂ​പ​യി​ൽ​നി​ന്നും 24 രൂ​പ​യാ​യി.
 
ബ​സ് ചാ​ർ​ജ് വ​ർ​ധ​നവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സ​ർ​ക്കാ​ർ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന മ​ദ്രാ​സ് ഹൈ​ക്കോ​ട​തി  ഇ​ട​ക്കാ​ല ഉ​ത്ത​രവ് പുറപ്പെടുവിച്ചിരുന്നു. കോടതി ഉത്തരവിനെ തു​ട​ർ​ന്നാ​ണ് ഈ ന​ട​പ​ടി​യെ​ന്ന് സ​ർ​ക്കാ​ർ വൃത്തങ്ങള്‍ അ​റി​യി​ച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article