ഓഖി ചുഴലിക്കാറ്റ്: ലക്ഷദ്വീപിൽ കുടുങ്ങിയ 79 പേരെ കൂടി തിരിച്ചെത്തിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഞായര്‍, 10 ഡിസം‌ബര്‍ 2017 (09:49 IST)
ഓഖി ദുരന്തത്തിൽ കടലിലകപ്പെട്ട 79  മല്‍സ്യത്തൊഴിലാളികൾ കൂടി തിരിച്ചെത്തി. ഓഖിയിൽ പെട്ട് ലക്ഷദ്വീപിൽ കുടുങ്ങിയവരെയാണ് ഏഴു ബോട്ടുകളിലായി കൊച്ചിയിലേക്കെത്തിച്ചത്. തിരിച്ചെത്തിയവരിൽ അവശരായ ഒമ്പത് പേരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാത്രിയിലും രാവിലെയുമായി എത്തിയ സംഘത്തിലെ 12 പേർ മലയാളികളാണ്. 
 
ബാക്കിയുള്ളവരിൽ കൂടുതൽ പേരും തമിഴ്നാട്ടുകാരാണെന്നാണ് വിവരം. അതേസമയം, ലക്ഷദ്വീപിൽ കുടുങ്ങിയ കൂടുതൽ പേർ ഇന്ന് കൊച്ചിയിൽ തിരിച്ചെത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. അതിനിടെ, ഓഖി ദുരന്തത്തില്‍ കാണാതായവര്‍ക്കായി ഇപ്പോളും തിരച്ചില്‍ തുടരുകയാണ്. മല്‍സ്യത്തൊഴിലാളികളുമായി തീരസംരക്ഷണ സേനാ കപ്പലും വ്യോമസേനാ വിമാനവും തിരച്ചിലിന് പുറപ്പെട്ടു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍