തമിഴ്‌നാട്ടില്‍ നിര്‍മ്മാണത്തിലിരുന്ന പളളിയുടെ മേല്‍ക്കൂര തകര്‍ന്നുവീണ്‌ മൂന്ന്‌ തൊഴിലാളികള്‍ മരിച്ചു

Webdunia
വ്യാഴം, 28 മെയ് 2015 (14:23 IST)
തമിഴ്‌നാട്ടില്‍ നിര്‍മ്മാണത്തിലിരുന്ന പളളിയുടെ മേല്‍ക്കൂര തകര്‍ന്നുവീണ്‌ മൂന്ന്‌ നിര്‍മ്മാണത്തൊഴിലാളികള്‍ മരിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ്‌ അപകടമുണ്ടായത്‌. അപകടത്തില്‍ 12 പേര്‍ക്കു പരുക്കു പറ്റിയതായാണ്‌ റിപ്പോര്‍ട്ടുകള്‍.

പാളയംകോട്ടൈ സെന്റ്‌ പീറ്റേഴ്‌സ് പളളിയിലാണ്‌ അപകടമുണ്ടായത്‌. മരിച്ചവരുടെ മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തു. പരുക്കേറ്റവരെ പ്രദേശത്തുളള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.