അഫ്ഗാനിസ്ഥാനില്‍ അമേരിക്ക ഉപേക്ഷിച്ച ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്നു താലിബാന്‍ അംഗങ്ങള്‍ കൊല്ലപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 11 സെപ്‌റ്റംബര്‍ 2022 (11:09 IST)
അഫ്ഗാനിസ്ഥാനില്‍ അമേരിക്ക ഉപേക്ഷിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നു മൂന്നു താലിബാന്‍ അംഗങ്ങള്‍ കൊല്ലപ്പെട്ടു. കാബൂളിലെ പരിശീലന പറക്കലിനിടയിലാണ് ബ്ലാക്ക് ഫോക്ക് ഹെലികോപ്റ്റര്‍ തകര്‍ന്നു മൂന്നു താലിബാന്‍ അംഗങ്ങള്‍ കൊല്ലപ്പെട്ടത്. നേരത്തെ അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ ഉപേക്ഷിച്ചുപോയ ഹെലികോപ്റ്റര്‍ ആണ് ഇത്. സാങ്കേതിക തകരാറാണ് അപകടത്തിലേക്ക് നയിച്ചതെന്ന് അഫ്ഗാനിസ്ഥാനിലെ പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 
 
അതേസമയം അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു വര്‍ഷം മുമ്പ് അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങുമ്പോള്‍ ആയുധങ്ങളും ഹെലികോപ്റ്ററുകളും ഉപേക്ഷിച്ചായിരുന്നു പോയത്. ഇവയെല്ലാം താലിബാന്‍ കൈക്കലാക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article