ഇന്ന് നടി ശ്രിയ ശരണിന്റെ ജന്മദിനം; സിനിമ ജീവിതത്തിന് 21 വര്‍ഷങ്ങള്‍

സിആര്‍ രവിചന്ദ്രന്‍

ഞായര്‍, 11 സെപ്‌റ്റംബര്‍ 2022 (10:20 IST)
ശ്രിയ ശരണ്‍ തന്റെ അഭിനയ ജീവിതം തുടങ്ങിയത് സംഗീത ആല്‍ബങ്ങളിലൂടെ ആണെങ്കിലും പിന്നീട് തെലുഗു , തമിഴ് ചലച്ചിത്രങ്ങളില്‍ തന്റേതായ സ്ഥാനം നേടി. തന്റെ വിദ്യാഭ്യാസകാലത്താണ് ശ്രിയക്ക് ആദ്യമായി ഒരു ചലച്ചിത്രത്തില്‍ അവസരം കിട്ടിയത്. ആദ്യം ഒരു സംഗീത ആല്‍ബത്തില്‍ അഭിനയിച്ചതിനു ശേഷം, പിന്നീട് ഇഷ്ടം എന്ന ചിത്രത്തില്‍ അഭിനയിച്ചു. പിന്നീട് ധാരാളം ചിത്രങ്ങളില്‍ ശ്രിയ അഭിനയിച്ചു. 2001 ല്‍ ഇറങ്ങിയ ഇഷ്ടം എന്ന ചിത്രത്തിലെ അഭിനയത്തിനു ശേഷം, ധാരാളം അവസരങ്ങള്‍ ശ്രിയക്ക് ലഭിച്ചു. 
 
ഇതിനോടൊപ്പം തന്നെ ധാരാളം പരസ്യ ചിത്രങ്ങളിലും ശ്രിയക്ക് അവസരം ലഭിച്ചു. 2003 ല്‍ തന്നെ ആദ്യ തമിഴ് ചിത്രത്തില്‍ അഭിനയിച്ചു. എ. ആര്‍. റഹ്മാന്‍ സംഗീതസംവിധാനം ചെയ്ത എനക്ക് 20 ഉനക്ക് 18 എന്ന ഈ ചിത്രം അധികം ശ്രദ്ധേയമായിരുന്നില്ല. പക്ഷേ, തമിഴില്‍ പിന്നീടും ധാരാളം അവസരങ്ങള്‍ ശ്രിയക്ക് ലഭിച്ചു. രജനികാന്തിന്റെ വിജയചിത്രമായ ശിവാജി: ദ ബോസ്സ് എന്ന ചിത്രത്തിലും ശ്രിയ അഭിനയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍