പ്രമേഹം വൃക്കയെ ബാധിച്ചു; വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആശുപത്രിയില്‍

Webdunia
ബുധന്‍, 16 നവം‌ബര്‍ 2016 (14:11 IST)
വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ ന്യൂഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിട്യൂട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു. വൃക്കകളുടെ തകരാറിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുഷമ സ്വരാജ് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.
 
വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് സുഷം സ്വരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. 64 വയസായ മന്ത്രിയെ ഈ വര്‍ഷം തന്നെ ഇത് രണ്ടാം തവണയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഉയര്‍ന്ന പ്രമേഹം വൃക്കയെ ബാധിച്ചതിനെ തുടര്‍ന്ന് ഡയാലിസിസ് നടത്തിയതായി എയിംസ് അധികൃതര്‍ അറിയിച്ചു.
 
നവംബര്‍ ഏഴാം തിയതിയാണ് സുഷമ സ്വരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 20 വര്‍ഷത്തോളമായി ഇവര്‍ പ്രമേഹരോഗിയാണ്. ഡോ. ബല്‍റാമിന്റെ നേതൃത്വത്തിലുള്ള ഡോക്‌ടര്‍മാരുടെ സംഘമാണ് ചികിത്സ നടത്തുന്നത്.
 
വൃക്കസംബന്ധമായ രോഗത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിച്ചതെന്നും കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാകുമെന്നും മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.
Next Article