നോട്ട് അസാധുവാക്കല്‍ എങ്ങനെയുണ്ട് ?; സ്‌റ്റാലിനെ നിര്‍ത്തിപ്പൊരിച്ച് വീട്ടമ്മ - പിന്നെ സംഭവിച്ചത്

Webdunia
ബുധന്‍, 16 നവം‌ബര്‍ 2016 (13:57 IST)
നോട്ട് അസാധുവാക്കല്‍ നയം ഗുരുതരമായി ബാധിച്ച ചെന്നൈയില്‍ ജനങ്ങളെ നേരില്‍ കണ്ട് ഡി എം കെ നേതാവ് സ്‌റ്റാലിന്‍. ബാങ്കിന് മുന്നില്‍ ക്യൂ നില്‍ക്കുന്നവരോട് സംസാരിക്കാന്‍ സമയം കണ്ടെത്തിയ സ്‌റ്റാലിനോട് വീട്ടമ്മമാര്‍ ആകുലതകളുടെ കെട്ടഴിക്കുകയായിരുന്നു.

കേന്ദ്രസര്‍ക്കാര്‍ നോട്ട് അസാധുവാക്കിയ നടപടി എങ്ങനെയുണ്ടെന്നായിരുന്നു സ്‌റ്റാലിന്‍ ഒരു വീട്ടമ്മയോട് ചോദിച്ചത്. രാവിലെ മുതല്‍ ക്യൂ നില്‍ക്കുകയാണെന്നും അഞ്ചു മണിക്കൂര്‍ കഴിഞ്ഞിട്ടും പണം മാറാന്‍ സാധിച്ചിട്ടില്ലെന്നുമാണ് ഒരു വീട്ടമ്മ പറഞ്ഞത്. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ വേണം ഇത്തരം നടപടികള്‍ സ്വീകരിക്കാന്‍ എന്നായിരുന്നു മറ്റൊരു വീട്ടമ്മ പറഞ്ഞത്. പരാതികളുടെ എണ്ണം കൂടിയതോടെ സ്‌റ്റാലിന്‍ ബാങ്ക് ജീവനക്കാരുടെ അടുത്തേക്ക് എത്തുകയും ചെയ്‌‌തു.

ബാങ്ക് ജീവനക്കാര്‍ക്ക് സമ്മര്‍ദ്ദവും ബുദ്ധിമുട്ടും ഉണ്ടാകുന്നുണ്ടെന്നും സാധാരണ ജനങ്ങളുടെ കഷ്‌ടപ്പാടുകള്‍ കണക്കിലെടുക്കാതെയാണ് നോട്ട് അസാധുവാക്കലുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും സ്‌റ്റാലിന്‍ പറഞ്ഞു. അതേസമയം, തമിഴ്‌നാട്ടിലെ ബാങ്കുകളുടെയും എടിഎമ്മുകളുടെയും മുന്നില്‍ നീണ്ട ക്യൂ തുടരുകയാണ്.
Next Article