മുല്ലപ്പെരിയാര്‍ ഭീഷണിയാണെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന: സുരേഷ് ഗോപി കേരളത്തിന്റെ മാത്രം മന്ത്രിയാണോയെന്ന് തമിഴ്‌നാട് കോണ്‍ഗ്രസ്

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 20 ഓഗസ്റ്റ് 2024 (15:25 IST)
മുല്ലപ്പെരിയാര്‍ ഭീഷണിയാണെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയില്‍ പ്രതിഷേധവുമായി തമിഴ്‌നാട് കോണ്‍ഗ്രസ്. സുരേഷ് ഗോപി കേരളത്തിന്റെ മാത്രം മന്ത്രിയാണോയെന്ന് തമിഴ്‌നാട് കോണ്‍ഗ്രസ് ചോദിച്ചു. സുരേഷ് ഗോപി നടത്തിയ പ്രസ്താവന സുപ്രീം കോടതിക്കെതിരെയുള്ളതാണെന്നും കേരളത്തിന്റെ വശം പിടിക്കാനാണ് സുരേഷ് ഗോപി ശ്രമിക്കുന്നതെന്നും ടിഎന്‍സിസി പ്രസിഡന്റ് കെ സെല്‍വ പെരുന്തഗൈ ആരോപിച്ചു. കഴിഞ്ഞദിവസം മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയാല്‍ ആരു മറുപടി പറയുമെന്ന് സുരേഷ് ഗോപി ചോദിച്ചിരുന്നു. 
 
ഹൃദയത്തില്‍ മണിമുഴക്കം പോലെയാണ് മുല്ലപ്പെരിയാര്‍ നില്‍ക്കുന്നത്. പൊട്ടിയാല്‍ കോടതി ഉത്തരം പറയുമോയെന്നും സുരേഷ് ഗോപി ചോദിച്ചു. കേരളത്തിന് ഇനിയും കണ്ണുനീര്‍ താങ്ങാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article