തെലങ്കാന വെടിവെപ്പ്: സുപ്രീംകോടതി നേരിട്ട് അന്വേഷിക്കും; ജസ്റ്റിസ് സിർപുർകറുടെ നേതൃത്വത്തിൽ മൂന്നംഗ സമിതി; റിപ്പോർട്ട് ആറുമാസത്തിനകം

തുമ്പി ഏബ്രഹാം
വ്യാഴം, 12 ഡിസം‌ബര്‍ 2019 (13:47 IST)
തെലങ്കാന വെടിവെപ്പിൽ സുപ്രീംകോടതിയുടെ നേരിട്ടുള്ള അന്വേഷണം. സത്യം പുറത്തുവരാൻ സ്വതന്ത്ര അന്വേഷണം വേണമെന്ന് അഭിപ്രായപ്പെട്ട കോടതി തെലങ്കാന സർക്കാരിന്റെ വാദങ്ങൾ തള്ളി. മുൻ സുപ്രീംകോടതി ജഡ്‌ജി വി എസ് സിർപുർകർ തലവനായി മൂന്നംഗ അന്വേഷണ സമിതിയെയാണ് സ്വതന്ത്ര അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്.
 
സർക്കാർ, പൊലീസ് തലത്തിൽ നടക്കുന്ന അന്വേഷണങ്ങൾക്ക് സമാന്തരമായി പ്രത്യേക അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടത് തെല‌ങ്കാന പൊലീസിന് കനത്ത തിരിച്ചടിയായി. ഹൈദരാബാദിൽ വനിതാ വെറ്റിനറി ഡോക്റ്ററെ ക്രൂരമായി പീഡിപ്പിച്ചു കൊന്ന കേസിലെ നാല് പ്രതികളും പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട് ഒരാഴ്ചക്കുള്ളിലാണ് പരമോന്നത നീതിപീഠത്തിന്റെ ഇടപെടൽ. മുൻ സിബിഐ മേധാവി കാർത്തികേയൻ, ബോംബെ ഹൈക്കോടതി മുൻ ജഡ്‌ജി രേഖ പ്രകാശ് എന്നിവരാണ് സമിതിയിലെ മറ്റു അംഗങ്ങൾ.
 

അനുബന്ധ വാര്‍ത്തകള്‍

Next Article