ശബരിമലയിൽ ദർശനം നടത്താൻ രഹ്‌നാ ഫാത്തിമ; സുരക്ഷ ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ

തുമ്പി ഏബ്രഹാം

ബുധന്‍, 4 ഡിസം‌ബര്‍ 2019 (14:36 IST)
ശബരിമല ദര്‍ശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ സുപ്രീം കോടതിയെ സമീപിച്ചു.ആവശ്യം അടുത്ത ആഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.കഴിഞ്ഞ തവണ രഹ്ന ഫാത്തിമ ശബരിമല ദര്‍ശനത്തിനെത്തിയത് വന്‍ സംഘര്‍ഷത്തിനാണ് വഴിവെച്ചത്.
 
കഴിഞ്ഞവര്‍ഷം ദര്‍ശനം നടത്തിയ ബിന്ദു അമ്മിണിയും ദര്‍ശനത്തിനു പോലീസ് സുരക്ഷ തേടി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി അടുത്ത ആഴച പരിഗണിക്കാന്‍ ഇരിക്കവെയാണ് രഹ്ന ഫാത്തിമയും സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍