വാക്‌സിന്റെ വ്യത്യസ്ത വിലയ്ക്കു പിന്നിലെ യുക്തി എന്തെന്ന് കേന്ദ്രത്തോട് കോടതി ചോദിച്ചു. കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് വിലകളില്‍ വ്യത്യാസം ഇക്കാര്യത്തില്‍ അധികാരം ഉപയോഗിച്ച് കേന്ദ്രം ഇടപെടണമെന്ന് കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എല്‍ നാഗേശ്വര റാവു, എസ് രവീന്ദ്രഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഡ്രഗ്‌സ് കണ്‍ട്രോള്‍ ആക്ട് പ്രകാരമാണ് കേന്ദ്രത്തിന് ഇടപെടാന്‍ അധികാരം ഉള്ളത്. ഈ പ്രതിസന്ധിസമയത്താല്ലാതെ എപ്പോഴാണ് അധികാരം ഉപയോഗിക്കേണ്ടതെന്നും കോടതി ചോദിച്ചു.