പൊതുമേഖല സ്ഥാപനങ്ങളിലെ നിയമനം മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്ന് സുപ്രീംകോടതി

ശ്രീനു എസ്
വെള്ളി, 26 ഫെബ്രുവരി 2021 (16:56 IST)
പൊതുമേഖല സ്ഥാപനങ്ങളിലേയ്ക്ക് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത് മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്ന് ജസ്റ്റിസ് നാഗേശ്വര റാവുവും ഇന്ദിര ബാനര്‍ജിയും അടങ്ങിയ സുപ്രീംകോടതി ബെഞ്ചിന്റെ ഉത്തരവ്. ഉയര്‍ന്ന മാര്‍ക്കുള്ളവരെ അവഗണിച്ച് താഴ്ന്ന മാര്‍ക്കുള്ളവരെ നിയമിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും സുപ്രീംകോടതി അറിയിച്ചു. 
 
ജാര്‍ഖണ്ഡ് ഹൈക്കോടതി മെറിറ്റിന്റെ അടിസ്ഥാനത്തില്‍ 43 പോലീസ് സബ് ഇന്‍സ്പെക്ടര്‍മാരെ നിയമ്മിച്ചതുമായി ബന്ധപ്പെട്ട അപ്പീലിലാണ് സുപ്രീംകോടതി ഇക്കാര്യത്തില്‍ കൃത്യത വരുത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article