ഖുര്‍ആനിലെ ചില ഭാഗങ്ങള്‍ നീക്കണമെന്ന് ആവശ്യം; ഒടുവില്‍ ഹര്‍ജിക്കാരന് എട്ടിന്റെ പണി

നെൽവിൻ വിൽസൺ
തിങ്കള്‍, 12 ഏപ്രില്‍ 2021 (19:59 IST)
ഖുര്‍ആനിലെ ചില ഭാഗങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. മതവുമായി ബന്ധപ്പെട്ട് തീവ്ര നിലപാടുകള്‍ വിവരിക്കുന്ന 26 ഭാഗങ്ങള്‍ ഖുര്‍ആനില്‍ നിന്ന് നീക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഉത്തര്‍പ്രദേശിലെ ഷിയ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ സയദ് വസീം റിസ്വിയാണ് കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാരനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. 
 
കോടതിയുടെ സമയം പാഴാക്കുന്നതാണ് ഹര്‍ജിയെന്ന് നിരീക്ഷിച്ച ജഡ്ജി ഹര്‍ജിക്കാരന് 50,000 രൂപ പിഴയും വിധിച്ചു. ഖുര്‍ആനില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട 26 ഭാഗങ്ങള്‍ അക്രമങ്ങള്‍ക്ക് ആഹ്വാനം നല്‍കുന്നതും ഹിംസ പ്രോത്സാഹിപ്പിക്കുന്നതും ആണെന്ന് ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്. ആദ്യ ഖുര്‍ആനില്‍ ഇല്ലാത്ത ഭാഗങ്ങളാണ് ഇതെന്നും പിന്നീട് ചേര്‍ക്കപ്പെട്ടതാകുമെന്നും ഹര്‍ജിക്കാരന്‍ കോടതിയില്‍ പറഞ്ഞു.
 
എന്നാല്‍, ഈ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല. ഗൗരവത്തോടു കൂടിയല്ല ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചിരിക്കുന്നതെന്നും പ്രശസ്തി മാത്രമാണ് ലക്ഷ്യമെന്നും കോടതി വിമര്‍ശിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article