കാവേരി നദീജല തര്‍ക്കത്തില്‍ സുപ്രീംകോടതി വിധി അപ്രായോഗികമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. നിലവില്‍ കര്‍ണാടകം ജലക്ഷാമം നേരിടുകയാണ്. അതിനാല്‍ 6000 ഘനഅടി വെള്ളം കാവേരി നദിയില്‍ നിന്ന് തമിഴ്നാടിന് നല്കണമെന്ന കോടതിയുടെ നിര്‍ദ്ദേശം അപ്രായോഗികമാണ്.
ഈ മാസം 27 വരെ പ്രതിദിനം 6000 ഘനഅടി വെള്ളം തമിഴ്നാടിന് വിട്ട് കൊടുക്കണമെന്നാണ് കോടതിവിധി. നിലവില്‍ കര്‍ണാടകം ജലക്ഷാമം നേരിടുന്നതിനാല്‍ കോടതിയുടെ തീരുമാനം അപ്രായോഗികമാണെന്ന് സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് ചേരുന്ന കാബിനറ്റ് യോഗം കോടതി വിധി ചര്‍ച്ച ചെയ്യും. തുടര്‍നടപടികള്‍ സംബന്ധിച്ച് സര്‍വകക്ഷി യോഗത്തിന് ശേഷം അന്തിമ തീരുമാനമെടുക്കും. പ്രതിഷേധങ്ങള്‍ അക്രമാസക്തമാകുന്നത് തടയണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.